DC Universe Animated Original Movies #34

DC യുടെ ആനിമേറ്റഡ് ഒറിജിനൽ മൂവിയിലെ 34 ആമത്തെ ചിത്രം ജെസ്സിക്ക ക്രൂസിന്റെ കഥയാണ് നമ്മളോട് പറയുന്നത്. തനിക് ലഭിച്ച റിങ് ജെസ്സിക്കയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവളുടെ മാനസിക പിരിമുറുക്കങ്ങളുമായാണ് ആദ്യം നമ്മൾ കാണുന്നത്. റിങ്ങിന്റെ പവർ ജെസ്സിക്ക എങ്ങനെ വിനിയോഗിച്ചു എന്നതിന് പുറമെ, ഭൂമിയെ നശിപ്പിക്കാൻ Fatal Five എത്തുന്നതും അവരോടു പൊരുതാൻ ജസ്റ്റിസ് ലീഗ് മെബർസ്‌ ഒരുങ്ങുന്നതും സിനിമയിൽ കാണാം.

ബാറ്റ്മാൻ, സൂപ്പർമാൻ, വണ്ടർ വുമൺ എന്നിവരൊക്കെ ഉണ്ടായാലും ഈ കഥയിൽ പ്രേക്ഷകനോട് കൂടുതൽ അടുപ്പം തോന്നുന്നത് ജെസ്സിക്കയോടും തോമസിനോടും ആണ്. തോമസ് എന്ന സ്റ്റാർ ബോയ് ആദ്യാവസാനം വരെ നല്ലൊരു കഥാപാത്രമാണ്.

മൊത്തത്തിൽ ലീജിയൻ ഓഫ് സൂപ്പർ ഹീറോസിനെയും മിസ് മാർഷ്യനെയും ജെസ്സിക്ക ക്രൂസിനെയും തോമസിനെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഒരു നല്ല സിനിമ. DC യുടെ എല്ലാ ആനിമേറ്റഡ് സിനിമകളും പോലെ തന്നെ നിരാശപ്പെടുത്താത്ത ഒന്ന്.