ഒരു സീരിയൽ കില്ലർ മാനസിക രോഗാശുപത്രിയിൽ നിന്നും രക്ഷപ്പെടുന്നു. അയാൾ നടത്തിയ പൈശാചിക കൊലപാതകങ്ങളെ പറ്റിയുള്ള വാർത്തകളും നമുക്ക് കാണാം. പിന്നെ നമ്മുടെ മുന്നിലുള്ളത് മറ്റൊരു പ്രധാനകഥാപാത്രത്തിന്റെ ഇൻട്രോ ആണ്. നോൺ ലീനിയർ ആയി കഥ പറയുന്ന ഈ ത്രില്ലർ ഷോർട്ട് ഫിലിം ടെക്നിക്കലി വളരെയധികം റിച്ച് ആണെന്ന് തന്നെ പറയേണ്ടി വരും.

സംവിധായകൻ ആയ Anandu Ajanthakumar യാതൊരു വിധ ലൈറ്റുകളും കൂടാതെയുള്ള ചിത്രീകരണത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിലെ ഫ്രെയിമുകൾ കണ്ടാൽ ആ ടീം വലിയൊരു കയ്യടി തന്നെ അർഹിക്കുന്നുണ്ട് എന്ന് മനസ്സിലാകാം. നോൺ ലീനിയർ എന്ന് പറയുമ്പോൾ..കട്ടുകൾ, എഡിറ്റിംഗ് എന്നിവയും എടുത്തു പറയേണ്ടവ ആണ്. ഒരു ത്രില്ലർ സബ്ജക്ടിൽ ഏറ്റവും പ്രധാനമായ പശ്ചാത്തല സംഗീതവും ഇമ്പ്രെസ്സീവ് ആകുമ്പോൾ Dr.Sweet Heart തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം തന്നെ ആകുന്നുണ്ട്.

ഒട്ടും ബോറടിക്കാതെ, ഒരു ത്രിൽ മൂഡിൽ നീങ്ങുന്ന ഈ കഥയുടെ അവസാനം… Cliffhanger എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ക്ലൈമാക്സ് കാണുമ്പോൾ മനസ്സിൽ വരുന്ന ചോദ്യങ്ങൾ സംവിധായകനോട് തന്നെ നേരിട്ട് ചോദിച്ചപ്പോൾ ഇത് ഒരു വെബ് സീരീസ് ആയോ മറ്റോ നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ പ്ലാൻ ഉണ്ടെന്നാണ് അറിഞ്ഞത്. ടെക്നിക്കലി ഇത്രയും നന്നായ ഒരു സൃഷ്ടിയുടെ ബാക്കിഭാഗം എത്രയും വേഗം നമുക്ക് മുന്നിൽ എത്തിക്കാൻ അവർക്ക് കഴിയട്ടെ.

നിങ്ങളുടെ 16 മിനുട്ട് ഒരിക്കലും വെറുതെ ആകില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട്…. https://youtu.be/7f44a17Z9NQ