മാഫിയയുടെ കൂടെ റിലീസ് ആയ മറ്റൊരു ത്രില്ലർ ആണ് ഗോഡ്ഫാദർ. വലിയ താരനിര ഇല്ലാതെ, കുറഞ്ഞ ബജറ്റിൽ ഒതുക്കിയ ഈ ചിത്രം ഒരു രാത്രിയിൽ ഒരു അപ്പാർട്ട്‌മെന്റിൽ നടക്കുന്ന കഥയാണ് പ്രധാനമായും പറയുന്നത്. സ്ഥലത്തെ പ്രധാന ഗുണ്ടയ്ക്ക് 13 വർഷത്തിന് ശേഷം ജനിക്കുന്ന കുട്ടിക്ക് ഹൃദയതകരാർ മൂലം മരണം ഉറപ്പാകുന്നു. പറ്റിയ ഒരു ഡോണർ ഉണ്ടെങ്കിൽ രക്ഷിക്കാം എന്ന നില എത്തുമ്പോൾ നായകന്റെ കുഞ്ഞിനെ പറ്റി ഗുണ്ട അറിയുന്നു. സ്വന്തം മക്കളെ രക്ഷിക്കാനുള്ള ഇരുവരുടെയും പോരാട്ടം ആണ് സിനിമ പറയുന്നത്.

The Good – നായകൻ ശക്തനായ വില്ലന് മുന്നിൽ ദുർബലൻ ആണെന്നത് ആദ്യമേ പറയുന്ന സിനിമ നമുക്ക് നൽകുന്ന ഒരു എഡ്ജ് ഓഫ് സീറ്റ്‌ എക്സ്പീരിയൻസ് ഉണ്ട്. വില്ലനും നായകനും ആയുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമയുടെ ഭൂരിഭാഗവും. അതിൽ തന്നെ നിശബ്ദത പോലും നെഞ്ചിടിപ്പ് കൂട്ടുന്ന വിധം ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. രണ്ടു മണിക്കൂറിൽ താഴെയുള്ള സിനിമ ലാൽ, നട്ടി എന്നിവരുടെ നല്ല പ്രകടനത്താൽ ഇമ്പ്രെസ്സ് ചെയ്യിക്കുന്നുണ്ട്. ലാലിന് നൽകിയ ഇൻട്രോയും Lion Anthem എല്ലാം ഒരു സൂപ്പർ താരത്തിന് നൽകുന്ന ബിൽഡപ്പ് ആയിരുന്നു. അത് അനിവാര്യവും ആയിരുന്നു.

ബുദ്ധി കൊണ്ട് ശത്രുവിനെ നേരിടുന്ന ക്ലൈമാക്സ് ആയിരിക്കും എന്നത് ഉറപ്പാണ് എന്ന് മനസ്സ് പറഞ്ഞാലും അവസാനം വരെ എങ്ങനെ രക്ഷപെടും എന്നുള്ള ഒരു ആകാംക്ഷ പ്രേക്ഷകന്റെയുള്ളിൽ നിറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു ഓപ്പൺ എൻഡിങ് സിനിമയുടെ മൂഡിന് നന്നായി ഇണങ്ങുന്നതും ആയിരുന്നു.

The Bad – ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമയുടെ പ്രധാന പോസിറ്റീവ് എങ്കിലും ഒരു ഘട്ടത്തിൽ അത് തന്നെ നെഗറ്റീവ് ആകുന്നുണ്ട്. ഒന്നേമുക്കാൽ മണിക്കൂർ ഉള്ള സിനിമ ചിലപ്പോൾ രണ്ടര മണിക്കൂർ പോലെയും ഫീൽ ചെയ്യും. പെട്ടെന്ന് ഒന്ന് ക്ലൈമാക്സ് ആയെങ്കിൽ എന്നൊരു ഫീൽ ഉണ്ടാകും.

Engaging Factor – ഒരു അപ്പാർട്മെന്റിൽ ഒരു കൂട്ടം ഗുണ്ടകളിൽ നിന്നുള്ള നായകന്റെയും കുടുംബത്തിന്റെയും സർവൈവൽ ആവശ്യത്തിന് ത്രില്ല് നൽകി എൻഗേജ് ചെയ്യിക്കുന്നുണ്ട്.

Verdict – ചില സിനിമകൾ ഫാസ്റ്റ് ഫോർവെർഡ് ബട്ടൺ ഇല്ലാതെ, വലിയ സ്‌ക്രീനിൽ ആ സിനിമ ആവശ്യപ്പെടുന്ന പേസിൽ കണ്ടാൽ നല്ല കിടിലൻ ഫീൽ ആയിരിക്കും. അത്തരത്തിൽ ഒന്ന്. തിയേറ്ററിൽ കണ്ടാൽ ഒരു ഗും ഒക്കെ ഉണ്ടാകും. ഡിജിറ്റലിൽ കണ്ടാൽ ക്ഷമ നശിച്ചു ഫാസ്റ്റ് ഫോർവെർഡ് അടിച്ചു ക്ലൈമാക്സിൽ എത്തും. യേത്? 😃😃😃🤭