ബോളിവുഡിലെ ഹാപ്പി എൻഡിങ് ലവ് സ്റ്റോറിയുടെ സിഗ്നേച്ചർ തീം ആണ് DDLJ യിലെ അമരീഷ് പുരിയുടെ ബാസ് സൗണ്ടിൽ “ജാ..സിമ്രൻ, ജാ…ജിലേ തേരി സിന്ദഗി” എന്നുള്ള ഡയലോഗും തുടർന്നുള്ള ട്രെയിനിലേക്കുള്ള ഓട്ടവും കൈ നീട്ടുന്ന നായകനും ആ എവർഗ്രീൻ BGM ഉം. പിന്നീട് എത്രയോ സിനിമകളിൽ ഇതേപോലുള്ള ക്ലൈമാക്സുകൾ കണ്ടിരിക്കുന്നു. റെയിൽവേ സ്റ്റേഷൻ മാറി പിന്നീട് എയർപോർട്ട് ക്ലൈമാക്സുകൾ ആയി. ഈ ഹാപ്പി എൻഡിങ് ക്ലൈമാക്സുകൾ എപ്പോഴും ഒരു ആണിനും പെണ്ണിനും മാത്രമായാണ് കണ്ടിട്ടുള്ളത്.

Homosexuality വിഷയമായി വരുന്ന സിനിമകൾ ഒന്നുകിൽ വളരെ ഡാർക് ടോണിൽ ഉള്ള സിനിമകളോ, അല്ലെങ്കിൽ രണ്ടു പേരിൽ ഏതെങ്കിലും ഒരാൾ മരിക്കുകയോ ചെയ്യുന്ന സിനിമകൾ ആകും. പ്രധാന വിഷയം Homosexuality ആകുമ്പോൾ അതിനു ഒരു ഹാപ്പി എൻഡിങ് നൽകി, മേല്പറഞ്ഞ റൊമാന്റിക് ഹാപ്പി എൻഡിങ്ങിന്റെ സിഗ്നേച്ചർ തീം നൽകി പടം അവസാനിക്കുമ്പോൾ ആണ് സൊ കോൾഡ് തുല്യത പ്രാവർത്തികം ആകുന്നത്. അതായത് ലൈറ്റ് ഹാർട്ടഡ് ആയ സിംപിൾ റൊമാറ്റിക് കോമഡി സിനിമകളിലും Homosexuality പ്രധാന തീം ആയി വരണം. അതിനു ഒരു ശുഭാന്ത്യം നൽകുമ്പോൾ നിറയുന്നത് പ്രേക്ഷകന്റെ മനസ്സ് കൂടെയാണ്.

⚡️The Good – ഒരു കല്യാണത്തിന്റെ ഒരുക്കത്തിൽ തുടങ്ങി മറ്റൊരു കല്യാണത്തിൽ അവസാനിക്കുന്ന കഥയിൽ, അതായത് രണ്ടു മണിക്കൂർ നീളമുള്ള ത്രിപാഠി കുടുംബത്തിന്റെ കഥ നമ്മെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. സില്ലി ആയ മോണോലോഗുകൾ മുതൽ സ്ലാപ്സ്റ്റിക്ക് കോമഡി സീനുകൾ വരെ ഒരുപാട് എൻജോയ് ചെയ്യിക്കുന്നുണ്ട്. ഇതിനെല്ലാം മുകളിൽ, പ്രധാനമായും ഇതിൽ Homosexuality ഒരു നാച്ചുറൽ തിങ് ആയാണ് കാണിച്ചിരിക്കുന്നത്. അതായത്, വളരെ നാച്ചുറൽ ആയുള്ള അവതരണം. പ്രണയം ആണിനും പെണ്ണിനും മാത്രമല്ല പരസ്പരം തോന്നുന്നത് എന്ന് വളരെ മനോഹരമായി പറയുന്നുമുണ്ട്.

ആയുഷ്മാൻ ഖുറാന തന്റെ സിനിമകളുടെ ROI ഇനി 50 ഇരട്ടി ആക്കിയാലും അതിശയിക്കാനില്ല. അത്രമേൽ പിച്ച് പെർഫെക്റ്റ് ആയാണ് അദ്ദേഹം തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൽ തന്നെ കാർത്തിക് സിംഗ് എന്ന കഥാപാത്രത്തിന്റെ ഓരോ മാനറിസവും റിയാക്ഷൻസും അത്രമേൽ മനോഹരമാണ്. സിനിമയുടെ യഥാർത്ഥ ഹീറോ ഗജ്‌രാജ് റാവു ആണ്. ശങ്കർ ത്രിപാഠി ഇല്ലെങ്കിൽ ഈ സിനിമ തന്നെയില്ല എന്ന അവസ്ഥയാണ്. ഏറ്റവും കൂടുതൽ ഈ സിനിമയിൽ അഭിനയവൈഭവം പുറത്തെടുക്കാനുള്ള സ്കോപ് ഉണ്ടായതും അദ്ദേഹത്തിനാണ്. അദ്ദേഹവും നീന ഗുപ്തയും ആയുള്ള സീനുകൾ ഒക്കെ എഴുത്തിന്റെ മേന്മ കൊണ്ട് കൃത്യമായി പ്രേക്ഷരുമായി കണക്റ്റ് ആകുന്നുണ്ട്.

ഒരു ഘട്ടത്തിൽ ആയുഷ്മാനേക്കാൾ സ്ക്രീൻ ടൈം ജിതേന്ദ്ര കുമാറിന് ആണോയെന്ന് പോലും തോന്നിപോകും. അതുപോലെ നിറഞ്ഞു നിൽക്കുകയാണ് സിനിമ മുഴുവൻ. മനു ഋഷി- സുനിത രാജ്വർ ടീമിന്റെ സീനുകൾ ചിരിയുടെ പൊടിപൂരം ആയിരുന്നു. അതുപോലെ പേരറിയാത്ത കുസും എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയും കൊള്ളാമായിരുന്നു. Goggle/Rajini എന്ന കഥാപാത്രം പ്രേക്ഷകനെ ചിരിപ്പിക്കുന്നതിൽ… Sexy AF!

Section 377 പ്രഖ്യാപിക്കുന്നതിന് തലേദിവസം ആണ് സിനിമയുടെ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. സുപ്രീം കോടതിയുടെ പ്രധാന വിധികളിൽ ഒന്നിനെ സിനിമയുമായി കണക്റ്റ് ചെയ്ത വിധവും കൊള്ളാമായിരുന്നു.

⚡️The Bad – ട്രെയിലറിൽ പറയുന്നതിൽ കൂടുതൽ ഒന്നും സിനിമയിൽ ഇല്ല. Quirky ആയ ഒന്നുരണ്ട് ഡയലോഗുകൾ ട്രെയിലറിൽ തന്നെ കാണിച്ചതിൽ നിരാശയുണ്ട്. പിന്നെ, ക്ലൈമാക്സ് അടക്കം എല്ലാം തന്നെ ഊഹിക്കാം എന്നൊക്കെ വേണേൽ പറയാം.Why Its Happening Like This?? എന്ന് ചില സീനുകൾ കാണുമ്പോൾ തോന്നും. ഈ ചെറിയ കാര്യങ്ങൾ ഒഴിച്ചാൽ പേഴ്സണലി, എനിക്ക് സിനിമയിൽ വലിയ കുറവുകൾ ഒന്നും ഫീൽ ചെയ്തില്ല.

⚡️Engaging Factor – 2 മണിക്കൂർ കൂളായി കടന്നു പോകും. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വകയുണ്ട്. “ക്യാ..ആപ്കി ടൂത്ത്പേസ്റ്റ് മേം പ്യാർ ഹേ? 😃🤭

⚡️Verdict – Watch In Cinemas Only!

⚡️Why? – ചില ഡയലോഗുകൾ ഒക്കെ അന്യായ ക്രിയേറ്റീവ് ആണ്. ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട്. ഹിന്ദി അറിഞ്ഞില്ലേലും ഇംഗ്ലീഷ് സബ് തിയേറ്ററിൽ ഉണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററിൽ മിസ്സ്‌ ചെയ്യാതെ ഇരിക്കുക. 2 മണിക്കൂർ എന്റർടൈൻമെന്റ് ഗ്യാരന്റി!