സിനിമയ്ക്ക് പ്രതീക്ഷ അരുത് എന്നൊരു സംഭവം ആരേലും പറഞ്ഞാൽ അവരെ എതിർക്കുന്ന ഒരാളാണ് ഞാൻ. എന്തുകൊണ്ട് പ്രതീക്ഷിച്ചു കൂടാ? ഒരു ഹൈപ്പിൽ വരുന്ന സിനിമയിൽ പ്രതീക്ഷയ്ക്ക് ഉള്ള വകയുണ്ടെങ്കിൽ ആരായാലും പ്രതീക്ഷിക്കുക തന്നെ ചെയ്യും. വർഷങ്ങൾക്ക് ശേഷമുള്ള അൻവർ റഷീദ് പടം എന്നാൽ അയാളുടെ മുൻസിനിമകളെ പോലെ നല്ല പോലെ എന്റർടൈൻ ചെയ്യുന്ന, എത്ര തവണ വേണേലും കാണാവുന്ന സിനിമ ആയിരിക്കും എന്ന് കരുതിയാൽ തെറ്റു പറയാനില്ല. അൻവറിന്റെ ഷോർട്ട് ഫിലിമുകളായ ബ്രിഡ്ജ്, ആമി എന്നിവ വളരെയേറെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. ട്രാൻസ് സ്വാഭാവികമായും അൻവറിന്റെ ഫുൾ ലെങ്ത് പടങ്ങൾ പോലെ ഒരു മസാല പടം ആകില്ല എന്നുറപ്പായിരുന്നു.

⚡️The Good – ട്രാൻസ് ടെക്നിക്കൽ സൈഡ് വളരെ മികച്ചു നിൽക്കും എന്ന് ഉറപ്പുള്ളതിനാൽ കേരളത്തിലെ ഏറ്റവും നല്ല സ്‌ക്രീനിൽ ഒന്നായ ഏരീസ്പ്ളെക്സിലെ ഒന്നാം നമ്പർ സ്‌ക്രീനിൽ ആണ് പടം കണ്ടത്. പ്രതീക്ഷിച്ച പോലെ തന്നെ ടെക്നിക്കൽ സൈഡ് എല്ലാം വൻ കിടു! ഇത്രയും എനെർജെറ്റിക് ആയി ടെക്നിഷ്യൻസ് വർക്ക്‌ ചെയ്ത വേറെ പടമില്ല എന്ന് പറയാം. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ കളറിംഗ് ആയാലും, DOP, EDITING, SOUND DESIGN, SYNC SOUNDS, BGM ആയാലും എല്ലാം തന്നെ കിക്കിടു! പക്ഷെ ടെക്നിക്കൽ സൈഡ് മാത്രം നന്നായാൽ ഒരു പ്രേക്ഷകന് തൃപ്തി വരുമോ? അങ്ങനെ ഉള്ളവർക്ക് ധൈര്യമായി കയറാം. അല്ലാത്തവർക്ക് ഒരു ആവറേജ് അനുഭവം മാത്രം ആകുന്നു ട്രാൻസ്!

ഫഹദിന്റെ പ്രകടനം ആണ് മറ്റൊരു പോസിറ്റീവ്. അയാളുടെ അഭിനയം കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്! വേറെ എത്ര പേര് സ്‌ക്രീനിൽ വന്നു പോയാലും ഫഹദ് മാത്രം മനസ്സിൽ…രാജ്യം കണ്ട മികച്ച നടന്മാരിൽ ഒരാൾ എന്ന് പറഞ്ഞാലും തെറ്റില്ല. “തൊട്ടാൽ പൊള്ളുന്ന വിഷയം” എന്ന് കേൾക്കുമ്പോൾ തന്നെ കോമഡി ആണ്. മതങ്ങളുടെ പേരിലുള്ള ചൂഷണം ഏറ്റവും നന്നായി പാക്കേജ് ചെയ്തു, മാർക്കറ്റ് ചെയ്യുന്ന സംഗതി ആണ്. ബുദ്ധിയുള്ള ആളുകൾ വളരെ കുറവായത് കൊണ്ട് അധികം ട്രോൾ ചെയ്യപ്പെടുന്നില്ല എന്നേയുള്ളു, ഇതൊക്കെ പണ്ടേക്ക് പണ്ടേ പറയേണ്ട കാര്യങ്ങൾ തന്നെ ആണ്. ഇതിൽ പൊള്ളാൻ ഒന്നുമില്ല, കാരണം അവരുടെ വിശ്വാസത്തിൽ ഇതെല്ലാം ഒരു “പരീക്ഷണം” മാത്രമായി എടുത്തു വീണ്ടും ഇത് തന്നെ തുടരും. ഒരു പോയിന്റ് 5 എങ്കിലും ഇതിനെപറ്റി അവർക്ക് ചിന്തിക്കാനായാൽ ഈ സിനിമ വിജയിച്ചു എന്ന് പറയാം.

⚡️The Bad – ഡീറ്റൈലിംഗ് എന്നത് സിനിമയെ സംബന്ധിച്ച് പോസിറ്റീവ് ആയ സംഗതി ആണ്. ട്രാൻസിൽ ഡീറ്റൈലിംഗ് കൂടി കൂടി രണ്ടാം പകുതിയിൽ ബോറടിച്ചു ഉറക്കം വരുന്ന തരത്തിൽ ഒരു ആഖ്യാനം കൊണ്ട് വന്നാൽ എങ്ങനെ ഇരിക്കും? മനുഷ്യ മനസ്സിനോളം സങ്കീർണ്ണമായ ഒന്നില്ല എന്ന് കാണിക്കുന്നതിന് തിരഞ്ഞെടുത്ത പ്രെസെന്റേഷൻ സ്റ്റൈലിൽ അൻവറിനു എന്തോ കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കിൽ ഒരു മാസ് സീൻ പോലെ പ്രേക്ഷകർ കയ്യടിക്കേണ്ട നായകന്റെ മൂന്നാം നാളിലെ ഉയിർത്തെഴുന്നേൽപ്പ് ആർക്കും ഒന്നും മനസ്സിലാകാൻ പറ്റാത്ത പോലെ ആയിപ്പോയി.

Psychotic Drugs, Antipsychotics, Neuroleptics, Paranoia, Bipolar Disorder ഒക്കെ വെറും മോണോലോഗുകളിൽ ഒതുക്കി എന്താണ് നായകന്റെ യഥാർത്ഥ പ്രശ്നം എന്ന് മൂന്ന് മണിക്കൂർ ഉള്ള പടത്തിൽ ഒരു 10 മിനുട്ട് പോലും പറയുന്നില്ല, ശരിയാണ്..സ്പൂൺ ഫീഡ് ആവശ്യമില്ല, പക്ഷെ സ്പൂൺ വേണം! അതുപോലെ ലോജിക്കും!

⛔️⛔️⛔️(സിനിമ കാണാത്തവർ വായിക്കരുത്)⛔️⛔️⛔️

വളരെ വലിയ മീഡിയ അറ്റൻഷൻ ലഭിച്ച ഒരു കേസ് ആണ് ഇന്റർവെലിൽ വരുന്നത്. രണ്ടാം പകുതിയിൽ ഹോസ്പിറ്റലിൽ ആയ പാസ്റ്ററിനെ പറ്റി ആരും തന്നെ തിരക്കുന്നില്ല. മാത്യുവിന്റെ ബ്ലഡ്‌ ടെസ്റ്റ്‌ വന്ന ശേഷമുള്ള പാസ്റ്ററുടെ വിധി എന്ത് എന്ന ചോദ്യം പോലും കഥയിൽ ഇല്ല.അങ്ങനെ ഒരു സംഭവം തന്നെ അറിഞ്ഞതായി ഇല്ല. അയാൾ പഴയ പോലെ പരിപാടികൾ ആയി ജീവിക്കുന്നു. വിനായകന് ഒരു റോൾ കൊടുത്തപ്പോൾ തന്നെ അറിയാമായിരുന്നു, ക്ലൈമാക്സിൽ പ്രധാനപ്പെട്ട വല്ലതും അദ്ദേഹത്തിന് നൽകി തടിയൂരാൻ ആകുമെന്ന്! ആർക്കും അറിയാത്ത ഷാഡോ പോലുള്ള പ്രധാന വില്ലന്മാരെ അവരുടെ ഇടത്ത് ചെന്ന് നേരിടുന്ന വിനായകൻ വല്ലാത്തൊരു സിനിമാറ്റിക് ലിബർട്ടി തന്നെ! ഒന്നുല്ലേലും ബുദ്ധിമാന്മാരായ വില്ലന്മാരെ അങ്ങനെ അങ്ങ് തീർക്കാൻ തോന്നുമോ? മോശമല്ലേ..

നസ്രിയയ്ക്ക് നന്നായി OCB റോൾ ചെയ്യാൻ അറിയാം. 😃👏 ആ എൻട്രിയും മാനറിസവും ഒക്കെ കിടു! പക്ഷെ പ്രശ്നം എന്തെന്നാൽ..കഥ ആയി അങ്ങോട്ട് കൃത്യമായി സിങ്ക് ആയില്ല. അതിനാൽ തന്നെ പോസ്റ്റ്‌ ക്ലൈമാക്സ് സീനുകൾ ഒക്കെ ഒരു കോമഡി സ്പൂഫ് പോലെ തോന്നാം. പലയിടത്തും നസ്രിയ ഒരു മിസ്‌കാസ്റ്റിംഗ് ആയി തോന്നി.

ട്രാൻസിനു എന്തുകൊണ്ട് ഇത്രയും ബജറ്റ് വന്നു എന്ന് ചോദിച്ചാൽ, ലണ്ടൻ ആണെന്ന് പറഞ്ഞു വരെ കാണിക്കുന്നത് കൊച്ചിയിലേ Grand Hyatt ആണ്. ആകെ പുറത്ത് പോയി എന്ന് തോന്നിയത് ഒരു ആംസ്റ്റർഡാം പോർഷൻസ് ആണ്. Grand Hyatt പോലുള്ള ഒരു ഹോട്ടലിൽ ഒരുപാട് സീനുകൾ ഒരുപാട് നാളുകൾ കൊണ്ട് ഷൂട്ട് ചെയ്യാൻ നിസാര കാശ് പോരല്ലോ…

⚡️Engaging Factor – സ്ത്രോത്രം ടീമിനെ ഇങ്ങനെ പച്ചയ്ക്ക് വിമർശിക്കുന്ന ഒരു സിനിമ ഇതിനു മുൻപ് വന്നിട്ടില്ല. അതിനാൽ ഉള്ള ഒരു ഫ്രഷ്‌നെസ്സ് ആദ്യപകുതിയിൽ ഉണ്ട്. ഒന്നര മണിക്കൂർ ഉണ്ടെങ്കിലും അത് ആസ്വാദ്യകരം ആണ്. പക്ഷെ രണ്ടാം പകുതി ഇടയ്ക്കിടെ മടുപ്പിക്കുന്നുണ്ട്. ക്ലൈമാക്സ് അത്ര തൃപ്തികരവും അല്ല.

⚡️Verdict – Watch It In Cinemas Only.

⚡️Why – ട്രാൻസിനു പിന്നിൽ വളരെ ശക്തമായ ടെക്നിക്കൽ പെർഫെക്ഷൻ ഉണ്ട്. അത് ആസ്വദിക്കണം എങ്കിൽ തിയേറ്ററിൽ തന്നെ പോകണം. ഈ സിനിമയിൽ തൃപ്തി നൽകുന്ന ഒരേ ഒരേ സൈഡ് ടെക്നിക്കൽ സൈഡ് ആണ്. കാണണം എന്നുണ്ടെങ്കിൽ തിയേറ്ററിൽ മാത്രം കാണുക. അല്ലെങ്കിൽ കാണാതെ ഇരിക്കുക. ആ ടെക്നിക്കൽ സൈഡ് പെർഫെക്ഷൻ നല്ല സ്‌ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് ഒരു ആവറേജ് സാറ്റിസ്ഫാക്ഷൻ ലഭിക്കും.