മണിരത്നം എഴുതി നിർമിച്ച സിനിമ, Sid Sriram സംഗീതം നൽകിയ സിനിമ, വലിയൊരു താരനിര ഉള്ള സിനിമ, എന്നിങ്ങനെ വാനം കൊട്ടട്ടും എന്ന സിനിമയെ വിശേഷിപ്പിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ എന്തൊക്കെയോ മിസ്സിംഗ്‌ ആണ്. ഒരു പൂർണ്ണത തോന്നുന്നില്ല. മേക്കിങ് വളരെ നന്നായിരുന്നു. എന്നാലും…എന്തൊക്കെയോ മിസ്സിംഗ്‌.

⚡️The Good – ഗ്രാമത്തിലെ കുടിപ്പകയിൽ ഒരു കൊലപാതകം ചെയ്തു ജയിലിൽ പോകുന്ന ശരത് കുമാർ, തന്റെ മക്കളെ ദൂരെ വേറെ ഇടത്ത് വളർത്തുന്ന ഭാര്യ രാധിക, മക്കൾ ഐശ്വര്യ രാജേഷ്, വിക്രം പ്രഭു. ഒരു ഫാമിലി മെലോഡ്രാമയ്ക്കുള്ള വക മേല്പറഞ്ഞതിൽ ഉണ്ടെങ്കിലും ഇമോഷണൽ സീനുകൾ എല്ലാം സബ്ടൈൽ ആയി, വളരെ നന്നായി അഭിനേതാക്കൾ ചെയ്തിട്ടുണ്ട്. രാധികയുടെയും ശരത് കുമാറിന്റെയും പോർഷൻസ് നന്നായിരുന്നു.

മഡോണയുടെ ബ്രേക്ക്‌ അപ്പ് സീനും ബ്രിഡ്ജിൽ നിന്നുള്ള സീനും ഒക്കെ കണ്ടപ്പോൾ ആയുധ എഴുത്തു ഓർമ വന്നു. മഡോണയ്ക്ക് നൽകിയ ടിപ്പിക്കൽ മണിരത്നം ഡയലോഗുകൾ നന്നായിരുന്നു. വിക്രം പ്രഭുവിന് വളരെ നാളുകൾക്ക് ശേഷം ഒരു നല്ല വേഷം കിട്ടിയിട്ടുണ്ട്. വലിയ താരനിര തന്നെ ഉണ്ടായിട്ടും വിക്രം പ്രഭു ഒറ്റയ്ക്ക് സ്‌കോർ ചെയ്യുന്നുണ്ട്. നന്ദയുടെ ഡബിൾ റോൾ ക്ലൈമാക്സിൽ നല്ല പ്രകടനത്തിനുള്ള വഴി ഒരുക്കിയിട്ടുണ്ട്.

മദ്രാസ് ടാക്കീസ് പടങ്ങൾ എല്ലാം തന്നെ മേക്കിങ് വൈസ് റിച്ച് ആയിരിക്കും. ഇവിടെയും അതുപോലെ തന്നെ, നല്ല ഛായാഗ്രഹണം, ക്രിസ്പ് ആയ എഡിറ്റിംഗ്, സിനിമയുടെ മൂഡിനോട് ചേർന്നു നിൽക്കുന്ന BGM. Sid Sriram ന്റെ വോയ്‌സ് കേട്ടു മടുത്തു എന്ന് വരെ തോന്നാം.

⚡️The Bad – സിനിമയുടെ വലിയ താരനിര തന്നെ ഒരുകണക്കിന് നെഗറ്റീവ് ആയിട്ടുണ്ട്. എല്ലാവർക്കും ഒരേപോലെ സ്ക്രീൻ സ്‌പേസ് കൊടുക്കാനുള്ള ശ്രമത്തിൽ ആർക്കും കൂടുതൽ ഡെപ്ത് ഉള്ളതായി തോന്നിയില്ല. രാധിക തന്റെ അഭിനയം കൊണ്ട് സ്‌കോർ ചെയ്യുന്നു എന്നല്ലാതെ, ആ ക്യാരക്ടർ അത്രയ്ക്ക് ഡെപ്ത് ഉള്ളതായിരുന്നില്ല. അതുപോലേ, മഡോണയും ശാന്തിനുവും അധികം പെർഫോം ചെയ്യാൻ പറ്റാതെ പോകുന്നുണ്ട്.

ഐശ്വര്യ രാജേഷ്, ശാന്തിനു, അമിതാഷ് എന്നീ 3 പേര് തമ്മിലുള്ള ലവ്/ഫ്രണ്ട്ഷിപ് ട്രാക്ക് കുറച്ചുകൂടി നന്നായി എടുക്കാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകും. ക്ലൈമാക്സിനു മുൻപ് നല്ലൊരു സീനിൽ അതിനൊരു കൺക്ലൂഷൻ നൽകുന്നു എങ്കിലും കുറച്ചൂടെ നന്നായി സീനുകൾ ഒരുക്കി എങ്കിൽ പുതുതലമുറയുടെ POV കുറച്ചൂടെ കൺവിൻസിംഗ് ആയി കാണിക്കാനുള്ള അവസരം ആയിരുന്നു.

ഒരു വില്ലൻ കഥാപാത്രം സിനിമയിൽ ഉള്ളത്, പണ്ട് മുതൽ തമിഴ് സിനിമ പിന്തുടരുന്ന അതേ ക്ലിഷെയിൽ ആണ്. ക്ലൈമാക്സ് എങ്ങനെ ആകും എന്ന് ആർക്കും ഊഹിക്കാൻ പറ്റും വിധമുള്ള മാനറിസം ആണ് നന്ദയ്ക്ക്. അതിനാൽ തന്നെ വില്ലൻ ഒരു വെല്ലുവിളി ആയി തോന്നുന്നതും ഇല്ല.

⚡️Engaging Factor – വാനം കൊട്ടട്ടും ഒരേ പേസിൽ തന്നെ നീങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണ്. വലിയ ബോറടി ഒന്നുമില്ല.

⚡️Verdict – Wait For Digital Release

⚡️Why?- നല്ല അഭിനേതാക്കളും അവരുടെ കിടിലൻ പ്രകടനവും ഉണ്ടെങ്കിലും തിയേറ്ററിൽ കാശ് മുടക്കി കാണണം എന്ന് പറയാനുള്ള വകയൊന്നും സിനിമയിൽ ഇല്ല. ഇതുപോലുള്ള സിനിമകൾ ഡിജിറ്റൽ റിലീസിൽ കാണുന്നത് ആണ് നല്ലത്.